പുളിയന്‍മല ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിന് പുതിയ കെട്ടിടം: നിര്‍മാണോദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു
പുളിയന്‍മല ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിന് പുതിയ കെട്ടിടം: നിര്‍മാണോദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു
ഇടുക്കി: കട്ടപ്പന പുളിയന്‍മല ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു. കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഒരുകോടി രൂപ മുതല്‍മുടക്കില്‍ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയാണ് പുതിയ കെട്ടിടം നിര്‍വഹിച്ചു. യോഗത്തില്‍ വണ്ടന്‍മേട് പഞ്ചായത്തംഗം ജഗദീശ്വന്‍ അറുമുഖം അധ്യക്ഷനായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം അരുണ ആര്‍, കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ വി ആര്‍ സജി, പഞ്ചായത്തംഗം മഞ്ജു ബിജോ, ഹെഡ്മാസ്റ്റര്‍ സാജു ഫിലിപ്പ്, പിടിഎ പ്രസിഡന്റ് ഷിന്റോ എസ്. തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?