റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഭാരവാഹികള്‍ ചുമതലയേറ്റു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഹൈറേഞ്ച് കണ്‍വന്‍ഷന്‍ സെന്ററില്‍ കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാതല ഹാര്‍മണി പദ്ധതിക്കും തുടക്കമായി. പുതിയ പ്രസിഡന്റായി ഡോ. ടി എ വിനോദ്കുമാറും സെക്രട്ടറിയായി ആര്‍. അജോ എബ്രഹാമും ചുമതലയേറ്റു. അഡ്വ. ബേബി ജോസഫ്, പി എം ജോസഫ്, ഫാ. ജെയിംസ് കുര്യന്‍ എന്നിവര്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഏകത്വം, കരുണ, ശാശ്വത, യുവജന ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈവര്‍ഷം ആസൂത്രണം ചെയ്യുമെന്ന് ഭരണസമിതി അറിയിച്ചു. ക്ലബ്ബിന്റെ പുതിയ വെബ്‌സൈറ്റും പ്രകാശനം ചെയ്തു. കഴിഞ്ഞവര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബൈജു എബ്രഹാം, ബൈജു ജോസ് എന്നിവരെ അനുമോദിച്ചു. ഡെപ്യൂട്ടി ജില്ലാ ഡയറക്ടര്‍ യൂനിസ് സിദ്ധിക്ക്, അസിസ്റ്റന്റ് ഗവര്‍ണര്‍ പി കെ ഷാജി, ഗ്രൂപ്പ് ഗവര്‍ണര്‍ പ്രതിനിധി ജോജോ മരങ്ങത്ത്, ജോസഫ് തോമസ്, മിഥുന്‍ കുര്യന്‍, ഷാഹുല്‍ ഹമീദ്, സിബിച്ചന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

