കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിന് സമീപം ശുചിമുറി മാലിന്യം ഒഴുകുന്നതായി പരാതി

കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിന് സമീപം ശുചിമുറി മാലിന്യം ഒഴുകുന്നതായി പരാതി

Jan 22, 2025 - 21:44
 0
കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിന് സമീപം ശുചിമുറി മാലിന്യം ഒഴുകുന്നതായി പരാതി
This is the title of the web page

ഇടുക്കി: കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിന് സമീപം ശുചിമുറി മാലിന്യം റോഡിലൂടെ ഒഴുകുന്നതായി പരാതി. സ്വകാര്യ സ്ഥാപനത്തിന്റെ സെപ്റ്റിടാങ്കിന് സമീപത്തുനിന്നാണ്  മലിനജലം ഒഴുകുന്നത്. ഏതാനും ദിവസങ്ങളായി മലിനജലം ഒഴുകുന്നത്  പ്രദേശത്ത് വലിയതോതില്‍ ദുര്‍ഗന്ധം വമിക്കുന്നതിന് കാരണമായി. ഇതോടെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തുവന്നു. ദുര്‍ഗന്ധം രൂക്ഷമായതോടെ പലരും മാസ്‌ക് ധരിച്ചാണ് സ്ഥാപനങ്ങളില്‍ ഇരിക്കുന്നത്. നഗരസഭ അധികൃതരെ വിവരം അറിയിച്ചിട്ടും സംഭവത്തില്‍ ശാശ്വതമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.  ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നഗരസഭ അധികൃതരുടെ കണ്‍മുമ്പില്‍ തന്നെയാണ് ഇത്തരത്തില്‍ മാലിന്യം ഒഴുകുന്നത്. സംഭവത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നിരവധി  കാല്‍നടയാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്.  ഇത് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന് കാരണമാകും. നഗരസഭ ആരോഗ്യ വിഭാഗം  മലിനീകരണ പ്രശ്‌നം പരിഹരിക്കുകയും ഉത്തരവാദികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow