മാട്ടുക്കട്ടയില്‍ അവിവാഹിതരായ സ്ത്രീകള്‍ക്കായി വീട് നിര്‍മിച്ച് കെസിബിസി
മാട്ടുക്കട്ടയില്‍ അവിവാഹിതരായ സ്ത്രീകള്‍ക്കായി വീട് നിര്‍മിച്ച് കെസിബിസി

ഇടുക്കി: മാട്ടുക്കട്ടയില്‍ അവിവാഹിതരായ സ്ത്രീകള്‍ക്ക് ഭവനം നിര്‍മിച്ച് നല്‍കി കെ.എസ്.ബി.സി ഫാമിലി കമ്മിഷന്‍. ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി കെട്ടിടത്തിന്റെ ആശ്രിവാദ കര്‍മം നിര്‍വഹിച്ചു.
അവിവാഹിതരായ സ്ത്രീകളുടെ സമഗ്ര വികസനവും പുനരാധിവാസവും ലക്ഷ്യംവച്ചുകൊണ്ട് സ്ഥാപിച്ച ചാരിറ്റബിള്‍ സൊസൈറ്റി ആണ് 'സൊസൈറ്റി ഓഫ് മരിയന്‍ സിംഗിള്‍സ്. 9 അംഗങ്ങളുടെ ഭരണസമിതിയില്‍ രണ്ടുസ്ഥാപനങ്ങളാണ് നിലവിലുള്ളത്. അന്നമ്മ ഇടപ്പള്ളി ഇഷ്ടദാനം ചെയ്തത സ്ഥലത്താണ് മൂന്നാമത്തെ വീട് നിര്‍മിക്കുന്നത്. ഈ സ്ഥലത്ത് നിലവിലുണ്ടായിരുന്ന കെട്ടിടം പുതുക്കിയാണ് പുതിയ വീട് നിര്‍മിക്കുന്നത്. തുടര്‍ന്ന് സെന്റ് ആന്‍സ് വില്ലയുടെ അംഗങ്ങള്‍ നല്‍കിയ സംഭാവനകളും കെസിബിസിയുടെ സാമ്പത്തിക സഹായവും മറ്റുമേഖലയില്‍ നിന്നെത്തിയ പണവും ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ ഫാ: മാര്‍ ജോസ് പുളിക്കല്‍, ഡയറക്ടര്‍ ഫാ: ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍, ഡെപ്യൂട്ടറി സെക്രട്ടറി ഫാ: തോമസ് തറയില്‍, ഫാ: മാര്‍ട്ടിന്‍ തട്ടില്‍, ഫാ: വര്‍ഗീസ് കുളംപള്ളിയില്‍,ഫാ: തോമസ് കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. മരിയന്‍ സിംഗിള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് അച്ചാമ്മാ തോമസ് ,മേരിക്കുട്ടി ജെയിംസ്, ചിന്നമ്മ മണിമലയില്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, ജോസ് ഇടപ്പള്ളിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






