ആനപ്പള്ളത്തിന്റെ ബസ് യാത്രയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്
ആനപ്പള്ളത്തിന്റെ ബസ് യാത്രയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്

ഇടുക്കി: ആനപ്പള്ളം നിവാസികളുടെ ബസ് യാത്ര എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. വര്‍ഷങ്ങളുടെ കാത്തിരുപ്പിനൊടുവിലാണ് ഉപ്പുതറ മുന്നാം ഡിവിനില്‍ നിന്നും നാട്ടുകാരുടെയും എന്റ ഗ്രാമം വാട്‌സ് ആപ്പ് കൂട്ടായ്മയുടെയും ശ്രമഫലമായി ബസ് സര്‍വീസ് ആരംഭിച്ചത് . വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബസ് സര്‍വീസുണ്ടായിരുന്നെങ്കിലും റോഡിന്റ ശോചനീയ അവസ്ഥയില്‍ സര്‍വീസ് നിര്‍ത്തുകയായിരുന്നു. ജയ്കൃഷ്ണ എന്ന ബസാണ് സര്‍വീസ് നടത്തുന്നത.് രാവിലെ 7 .30 ന് കമ്പനി കടയില്‍ നിന്നും ഒന്‍പതേക്കാര്‍ വഴി ഉപ്പുതറയിലേക്കും വൈകിട്ട് 6. 45 ന് തിരിച്ച് ഉപ്പുതറയില്‍ നിന്നും കമ്പനി കടയിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ട്രിപ്പ് ജീപ്പുകളിലും ഓട്ടോറിക്ഷകളിലും ഭീമമായ കൂലി കൊടുത്താണ് യാത്ര ചെയ്തിരുന്നത്. ദിവസവും രണ്ട് സര്‍വീസ് ഉണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






