മേരികുളത്ത് ബസുകള്‍ നിശ്ചിത സ്ഥലത്ത് നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന് പരാതി
മേരികുളത്ത് ബസുകള്‍ നിശ്ചിത സ്ഥലത്ത് നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന് പരാതി

ഇടുക്കി: അയ്യപ്പന്‍കോവില്‍ മേരികുളത്ത് ദീര്‍ഘദൂര ബസുകള്‍ നിശ്ചിത സ്ഥലത്ത് നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന് പരാതി. കാത്തുനില്‍ക്കുന്ന സ്ഥലത്ത് ബസ് നിര്‍ത്താതെ മറ്റുസ്ഥലങ്ങളില്‍ നിര്‍ത്തുന്നതിനാല്‍ വിദ്യാര്‍ഥികള്‍ പുറകെ ഓടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. കട്ടപ്പനയില്‍ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന ദീര്‍ഘദൂര ബസുകള്‍ ടൗണിന്റെ വിവിധ ഇടങ്ങളില്‍ നിര്‍ത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വിഷയത്തില്‍ മോട്ടോര്‍ വാഹനവകുപ്പും - പൊലീസ് -പഞ്ചായത്ത് ഉള്‍പ്പെടെയുള്ള അധികൃതരും ഇടപെട്ട് ബസുകള്‍ യഥാസ്ഥാനത്ത് നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






