പരപ്പില്‍ പെരിയാര്‍ തീരത്ത് സ്വകാര്യ വ്യക്തി നിര്‍മിച്ച കെട്ടിടം പൊളിച്ച് നീക്കി
പരപ്പില്‍ പെരിയാര്‍ തീരത്ത് സ്വകാര്യ വ്യക്തി നിര്‍മിച്ച കെട്ടിടം പൊളിച്ച് നീക്കി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പരപ്പില്‍ സ്വകാര്യ വ്യക്തി പെരിയാറിനോട് ചേര്‍ന്ന് നിര്‍മിച്ച കെട്ടിടം ഇടുക്കി തഹസില്‍ദാരുടെ നേതൃത്വത്തില്‍ പൊളിച്ച് നീക്കി. പരിപ്പ് സ്വദേശിയായ ജിന്‍സ് കോട്ടിരിക്കലാണ് പെരിയാറിനോട് ചേര്‍ന്ന ഭാഗത്ത് കെട്ടിടം നിര്‍മാണം ആരംഭിച്ചത്.നിര്‍മാണമാരംഭിച്ചപ്പോള്‍ തന്നെ തടഞ്ഞുകൊണ്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ജിന്‍സ് അപ്പീലിനു പൊവുകയും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ അപ്പില്‍ തള്ളുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് കെട്ടിടം പൊളിച്ച് നീക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിനെന്ന് ഇടുക്കി തഹസില്‍ദാര്‍ മിനി ജോണ്‍ പറഞ്ഞു. ണ്ടുനിലയിലായ് പണിതിരുന്ന കെട്ടിടത്തിന്റെ മുകളിലത്തെ ഭാഗം ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു നീക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്തു. ഇത്തരത്തില്‍ പെരിയാറിന്റെ തീരത്തുള്ള അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
What's Your Reaction?






