അയ്യപ്പന്‍കോവില്‍ തുരുത്ത്- കോളനി റോഡിന്റെ കോണ്‍ക്രീറ്റിങ് ആരംഭിച്ചു

അയ്യപ്പന്‍കോവില്‍ തുരുത്ത്- കോളനി റോഡിന്റെ കോണ്‍ക്രീറ്റിങ് ആരംഭിച്ചു

Feb 21, 2025 - 22:25
 0
അയ്യപ്പന്‍കോവില്‍ തുരുത്ത്- കോളനി റോഡിന്റെ കോണ്‍ക്രീറ്റിങ് ആരംഭിച്ചു
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ തുരുത്ത്- കോളനി റോഡിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ ആരംഭിച്ചു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ 5 ലക്ഷം രൂപ ഉപയോഗിച്ചാണ് 110 മീറ്റര്‍ റോഡിന്റെ കോണ്‍ക്രീറ്റ് ചെയ്യുന്നതെന്ന് പഞ്ചായത്തംഗം സോണിയ ജെറി പറഞ്ഞു. വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന ഗാന്ധിനഗര്‍ തുരുത്ത് റോഡിലൂടെ കാല്‍നടയാത്ര പോലും ദുഷ്‌കരമായി മാറിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇക്കാര്യം നിരവധി തവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍മാണം ആരംഭിച്ചത്. കോണ്‍ക്രീറ്റ് ജോലികള്‍  പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow