കാമാക്ഷി പഞ്ചായത്തില്‍ വാര്‍ഡുതല വയോജന സംഗമം നടത്തി
കാമാക്ഷി പഞ്ചായത്തില്‍ വാര്‍ഡുതല വയോജന സംഗമം നടത്തി

ഇടുക്കി: കാമാക്ഷി പഞ്ചായത്തില്‍ വാര്‍ഡുതല വയോജന സംഗമം നടന്നു. ഓര്‍മച്ചെപ്പ് എന്ന പേരില്‍ നടത്തിയ പരിപാടി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചയ്തു.
പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐസിഡിഎസ് ഇടുക്കിയുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത്. പാരമ്പര്യവും തനത് ശൈലികളും നേരറിവുകളും മുതിര്‍ന്ന തലമുറയുടെ അനുഭവങ്ങളും വിവിധ കലാപരിപാടികളും കലാമത്സരങ്ങളും നടന്നു.
പരിപാടിയോടനുബന്ധിച്ച് കാമാക്ഷി എഫ്എച്ച്‌സിയുടെ നേതൃത്വത്തിലുള്ള ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും, വയോജനങ്ങളും മാനസിക ആരോഗ്യവും വെല്ലുവിളികളും എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ക്ലാസും ഒരുക്കിയിരുന്നു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം അധ്യക്ഷനായി. മുന്‍ പ്രസിഡന്റ് ഷെര്‍ലി ജോസഫ് പദ്ധതി വിശദീകരണം നടത്തി. 60 വയസ് കഴിഞ്ഞ റിട്ടയേര്‍ഡ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയും, 90 വയസ്സ് കഴിഞ്ഞ വയോജനങ്ങളെയും, ആതുര സേവന രംഗത്ത് നിസ്വാര്‍ത്ഥമായ സേവനം ചെയ്തുവരുന്ന സ്വപ്ന ചക്കാലക്കലിനേയും യോഗത്തില്‍ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് കരിന്തേല്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഇഷ റോസ് ബെന്നി വയോജനങ്ങള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷൈനി മാവേലില്‍, റിന്റാ വര്‍ഗീസ്, റീന സണ്ണി, ജിന്റു ബിനോയ്, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് നജീബ് എച്ച്, എല്‍ദോ ടി എം, ശാന്തമ്മ പി എസ്, സിനി ബിനോയ്, ഷിജിമോള്‍ സി റ്റി, മിനി, മറിയാമ്മ ഡി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






