മണിനാദം 2025 ജില്ലാതല നാടന്‍പാട്ട് മത്സരം മാര്‍ച്ച് 2ന്
മണിനാദം 2025 ജില്ലാതല നാടന്‍പാട്ട് മത്സരം മാര്‍ച്ച് 2ന്

ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ യുവജന കേന്ദ്രവും സ്‌കാര്‍ ഫെയ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് കട്ടപ്പനയും ചേര്‍ന്ന് കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന മണിനാദം 2025 ജില്ലാതല നാടന്‍പാട്ട് മത്സരം മാര്‍ച്ച് 2ന് വൈകിട്ട് 3.30 മുതല്‍ കട്ടപ്പന നഗരസഭ സ്റ്റേഡിയത്തില്‍ നടക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. സംസ്ഥാന തല വിജയികള്‍ക്ക് യഥാക്രമം 100000, 75000, 50000 രൂപ വീതവും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447408609, 9446601880 എന്ന നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യുക. അവസാന തീയതി ഫെബ്രുവരി 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447408609.
What's Your Reaction?






