സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങളില്ല: വലഞ്ഞ് ജനം
സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങളില്ല: വലഞ്ഞ് ജനം

സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ അഭാവം തോട്ടം, ഗ്രാമീണ മേഖലകളിലെ താമസക്കാരെ വലയ്ക്കുന്നു. അയ്യപ്പന്‍കോവില്‍, ചപ്പാത്ത് മേഖലകളിലെ ഔട്ട്‌ലെറ്റുകളില്‍ ഭൂരിഭാഗം സാധനങ്ങളുമില്ല. പഞ്ചസാര, ഉഴുന്ന്, വറ്റല്‍ മുളക്, പരിപ്പ്, വന്‍പയര്‍, ജീരകം, വെള്ളയരി, പച്ചരി തുടങ്ങിയവ ലഭ്യമല്ല. അതേസമയം പല സാധനങ്ങള്‍ക്കും വിലക്കൂടുതലാണെന്നും പരാതിയുണ്ട്. നാളുകളായി അവശ്യ സാധനങ്ങള്‍ ലഭ്യമല്ലാതായിട്ടും സ്റ്റോക്ക് എത്തിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്നതിനെതിരെ തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്.
What's Your Reaction?






