ഇടുക്കി: കേരള കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെയും പോഷക സമൃദ്ധി മിഷന്റെയും ജൈവ കാര്‍ഷിക മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പച്ചക്കറി തൈ വിതരണം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ഓരോ വീട്ടിലും വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷ നല്‍കിയ 115 പേര്‍ക്കാണ് പച്ചക്കറി തൈകള്‍, അതിനു വേണ്ട ജൈവ ജീവാണു വളങ്ങള്‍ ,ജൈവ കീടനാശിനികള്‍, എന്നിവ അടങ്ങുന്ന 800 രൂപയുടെ കിറ്റ് 300 രൂപക്ക് നല്‍കിയത്. പാവല്‍, പച്ചമുളക്, വഴുതന, പയര്‍, തക്കാളി പപ്പായ, കറിവേപ്പ്, മുരിങ്ങ എന്നിവയുടെ തൈകളും സമ്പൂര്‍ണ -വെജിറ്റബിള്‍ മിക്‌സ് ,സ്യുഡോമോണാസ്, ട്രൈക്കോഡെര്‍മ , ഫിഷ് അമിനോ ആസിഡ് എന്നിവയാണ് കിറ്റിലുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.