ചെറുതോണിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു
ചെറുതോണിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

ഇടുക്കി : തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിയ്ക്ക് സമീപം ഡാംടോപ്പിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ചെല്ലാർകോവിൽ സ്വദേശി വിസ്നേശ്വർ(19) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. ഗുരുതരപരിക്കേറ്റ യുവാവിനെ ഉടൻതന്നെ ഇടുക്കി മെഡിക്കൽകോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
What's Your Reaction?






