ഇന്‍സൈറ്റ് പ്രയര്‍ മിഷന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിനും നിയമ പഠന ക്ലാസും 2ന്
ഇന്‍സൈറ്റ് പ്രയര്‍ മിഷന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിനും നിയമ പഠന ക്ലാസും 2ന്

ഇടുക്കി: ഇന്‍സൈറ്റ് പ്രയര്‍ മിഷന്‍ 2ന് ചെറുതോണിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിനും നിയമ പഠന ക്ലാസും നടത്തും. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം അക്രമ-അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് പുതുതലമുറയെ പുറത്തുകൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്യും. ഇന്‍സൈറ്റ് പ്രയര്‍ മിഷന്‍ ചെയര്‍മാന്‍ പാസ്റ്റര്‍ ജോയി നെല്ലിക്കുന്നേല്‍ അധ്യക്ഷനാകും. ഇടുക്കി രൂപത മീഡിയ കമ്മിഷന്‍ ഡയറക്ടര്‍ റവ. ഫാദര്‍ ജിന്‍സ് കാരയ്ക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി. രാജന്‍, ചെറുതോണി ജുമ മസ്ജിദ് ചീഫ് ഇമാം ടി.എ. ഖാലിദ് ഉവൈസി എന്നിവര്‍ സംസാരിക്കും. ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയെ സംബന്ധിച്ച് അഡ്വ. ലിസി എം.എം., ഇടുക്കി പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സജീവ് എന്നിവര്‍ ക്ലാസ് നയിക്കും. വാര്‍ത്താസമ്മേളനത്തില്‍ പാസ്റ്റര്‍മാരായ ജോയി നെല്ലിക്കുന്നേല്‍, എംഎ ജോസഫ്, ഷൈന്‍ സെബാസ്റ്റ്യന്‍, എസി പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






