ഇരട്ടയാര്‍ പഞ്ചായത്ത് പുതിയ പ്രസിഡന്റായി ആനന്ദ് സുനില്‍കുമാര്‍ ചുമതലയേറ്റു
ഇരട്ടയാര്‍ പഞ്ചായത്ത് പുതിയ പ്രസിഡന്റായി ആനന്ദ് സുനില്‍കുമാര്‍ ചുമതലയേറ്റു

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റായി സി. പി .ഐ യിലെ ആനന്ദ് സുനില്‍ കുമാര്‍ ചുമതലയേറ്റു . മുന്നണി ധാരണ പ്രകാരം ജിഷ ഷാജി രാജിവച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 14 ല്‍ 9 സീറ്റുകള്‍ നേടി ഇടതുപക്ഷ മുന്നണിയാണ് ഇരട്ടയാര്‍ പഞ്ചായത്തില്‍ ഭരണം പിടിച്ചത്. 9 സീറ്റില്‍ കേരള കോണ്‍ഗ്രസ് എം, 4 സീറ്റില്‍ സി പി എം 3 , സി പി ഐ 2 എന്നിങ്ങനെയാണ് കക്ഷിനില. ആദ്യ ടേമില്‍ 26 മാസക്കാലം കേരള കോണ്‍ഗ്രസ് എമ്മിലെ ജിന്‍സണ്‍ വര്‍ക്കിയായിരുന്നു പ്രസിഡന്റ്. രണ്ടാം ടേമിലെ 20 മാസക്കാലമാണ് ജിഷ ഷാജിക്ക് ലഭിച്ചത്.
What's Your Reaction?






