കട്ടപ്പന നഗരസഭയിലെ വീടുകളില്‍ വെള്ളമെത്തിക്കാന്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
കട്ടപ്പന നഗരസഭയിലെ വീടുകളില്‍ വെള്ളമെത്തിക്കാന്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ വീടുകളില്‍ വെള്ളം എത്തിക്കുന്നതിന് 50 കോടി അനുവദിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന പൊലീസ് വളവ് നവീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. മേഖലയിലെ 28 ഓളം കുടുംബങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടുന്നതായി പ്രദേശവാസിയായ സിബി നെച്ചുമണ്ണിലാണ് മന്ത്രിയെ അറിയിച്ചത്. തുടര്‍ന്ന് പദ്ധതിയുടെ നവീകരണത്തിനായി മന്ത്രി 10 ലക്ഷം രൂപാ അനുവദിച്ചു. മുമ്പ് ഉണ്ടായിരുന്ന കുളത്തിന്റെ ആഴം വര്‍ധിപ്പിച്ച് കല്ലുകെട്ടി വശങ്ങളിലെ ഓടകള്‍ സജ്ജമാക്കിയാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. കുടിവെള്ള പദ്ധതിയുടെ സമീപത്തെ ഓട നിര്‍മിക്കുന്നതിനും തകര്‍ന്ന അപ്പാപ്പന്‍ പടി റോഡ് നിര്‍മിക്കുന്നതിനുമായി പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനം മന്ത്രിക്ക് നല്‍കി. രണ്ടുപദ്ധതികള്‍ക്കും 50 ലക്ഷം രൂപാ വീതം അനുവദിച്ചു. കുളത്തിന് സ്ഥലം സംഭാവന നല്‍കിയ കല്ലൂര്‍മറ്റം കുടുംബത്തെയും കുടിവെള്ള ടാങ്കിന് സ്ഥലം നല്‍കിയ ആന്റണി വര്‍ക്കി ചേലകാട്ടിനേയും, കോണ്‍ട്രക്ടര്‍മാരായ അമല്‍ സി.വി , വിനോദ് മാത്യൂ എന്നിവരെയും, പദ്ധതിയുടെ വിജയത്തിനായി പരിശ്രമിച്ച സിബി നെച്ചുമണ്ണിലിനെയും ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജോണി കുളംപള്ളില്‍ അധ്യക്ഷനായി. അഡ്വ.മനോജ് എം തോമസ്, ടെസിന്‍ കളപ്പുര, ജോസ് കൊന്നയ്ക്കല്‍, പി എസ് മേരി ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






