അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം: ടാങ്കറുകളില്‍ വെള്ളം എത്തിക്കാന്‍ തീരുമാനം
അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം: ടാങ്കറുകളില്‍ വെള്ളം എത്തിക്കാന്‍ തീരുമാനം

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ ജലം എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 6 ലക്ഷം രൂപയാണ് ഇതിനായി പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. കലക്ടറിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പഞ്ചായത്തിലെ ഓരോ വാര്‍ഡിലും കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളില്‍ വെള്ളം എത്തിക്കുന്നതിന്ഭരണസമിതി തീരുമാനിച്ചത്. ജിപിഎസ് സംവിധാനമുള്ള ടാങ്കറുകള്‍ ടെന്‍ഡറിനെടുത്ത് ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ജയ്മോള്‍ ജോണ്‍സണ്‍ പറഞ്ഞു. ഇതോടെ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാകും.
What's Your Reaction?






