കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണന്‍ ഫൗണ്ടേഷന്‍ വീല്‍ചെയറുകള്‍ വിതരണം ചെയ്തു
കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണന്‍ ഫൗണ്ടേഷന്‍ വീല്‍ചെയറുകള്‍ വിതരണം ചെയ്തു

ഇടുക്കി: നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആതുരസ്ഥാപനങ്ങളില്‍ വീല്‍ചെയറുകള്‍ വിതരണം ചെയ്തു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പാലാ രൂപത മുന്‍ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ വീല്‍ചെയര്‍ വിതരണം നിര്‍വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ കേരളത്തില്‍ നടത്തുന്ന അതുരസേവനപ്രവര്‍ത്തനങ്ങള്‍ എല്ലാ അവശ്യമേഖലയിലുള്ളവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. ഇതിന് മുമ്പ് പലപ്രാവശ്യം കെയര്‍ ആന്‍ഡ് ഷെയര്‍ നടത്തുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കുകാരനാകുവാന്‍ തനിക്ക് ലഭിച്ച അവസരം ഒരുഭാഗ്യമായി കരുതുന്നുവെന്നും പിതാവ് അനുസ്മരിച്ചു. ഓര്‍ത്തഡോക്‌സ് സഭാ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ സേവേറിയോസ് യോഗാരംഭത്തില്‍ ഭദ്രദീപം തെളിച്ച് അധ്യക്ഷ പ്രസംഗം നടത്തി. കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ: തോമസ് കുര്യന്‍ മരോട്ടിപ്പുഴ കെയര്‍ ആന്‍ഡ് ഷെയറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇടുക്കി ജില്ലാ ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ: റോസക്കുട്ടി എബ്രഹാം, ജില്ലാ സെക്രട്ടറി റവ ബ്ര. ജോസ് മാത്യു എന്നിവര്‍ സംസാരിച്ചു
What's Your Reaction?






