അശ്വമേധം സിക്‌സ് പോയിന്റ് സീറോ പദ്ധതി 30മുതല്‍
അശ്വമേധം സിക്‌സ് പോയിന്റ് സീറോ പദ്ധതി 30മുതല്‍

ഇടുക്കി: കുഷ്ഠരോഗ നിവാരണത്തിന്റെ ഭാഗമായി രോഗനിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം അശ്വമേധം സിക്‌സ് പോയിന്റ് സീറോ പദ്ധതി ജനുവരി 30മുതല്‍ ഫെബ്രുവരി 12വരെ നടത്തുമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 30ന് വാഴത്തോപ്പ് പഞ്ചായത്തിലെ വട്ടമേട് സാംസ്‌കാരിക നിലയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറാനാകുന്നേല്‍ നിര്‍വഹിക്കും. കുഷ്ഠരോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം, പ്രാഥമിക പരിശോധന, ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ എന്നിങ്ങനെ പൂര്‍ണമായ രോഗ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്ന് ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമീന എസ്. ആര്‍ പറഞ്ഞു. ഭവന സന്ദര്‍ശന യജ്ഞം പൂര്‍ത്തീകരിക്കുന്നതിനായി 2084 വോളണ്ടിയര്‍മാരെ സജ്ജരാക്കിയിട്ടുണ്ടെന്നും ഇവരുടെ നേതൃത്വത്തില്‍ 1042 ടീമുകള്‍ക്ക് പരിശീലനം നല്‍കിയതായും ഡോ. അമീന എസ്. ആര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാജു ആര്‍, ഡെപ്യൂട്ടി മീഡിയ ഓഫീസര്‍ ഷൈലാഭായി വി ആര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






