ബൈസണ്‍വാലിയില്‍ എംഎം മണിക്ക് പൗരസ്വീകരണം
ബൈസണ്‍വാലിയില്‍ എംഎം മണിക്ക് പൗരസ്വീകരണം

ഇടുക്കി: എം എം മണിയുടെ ഈടുറ്റ സംഭാവനകളാണ് ഈ നാടിനെ ധന്യമാക്കുന്നത് എന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എം എം മണി എം എല്‍ എ ക്ക് ബൈസണ്‍വാലിയില്‍ നടന്ന പൗരസ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മണ്ഡലത്തിന്റെ വികസനത്തോടൊപ്പം ബൈസണ്‍വാലി പഞ്ചായത്തിന്റെ സര്‍വ്വതോന്മുഖമായ വികസനത്തിന് മുന്‍കൈയെടുത്തതിനാണ് പൗരസ്വീകരണം നല്‍കിയത്. ബൈസണ്‍വാലി സെന്റ് ആന്റണീസ് കുരിശുകവലയില്‍ നിന്നും തുറന്ന വാഹനത്തില്‍ ഘോഷയാത്രയായിട്ടാണ് സമ്മേളന വേദിയിലേക്ക് എം എല്‍ എയെ എത്തിച്ചത്.
വോട്ട് ചെയ്ത് ജയിപ്പിച്ചതില്‍ ഉടുമ്പന്‍ചോലയിലെ ജനങ്ങള്‍ക്ക് ഒരിക്കലൂം നഷ്ടബോധം തോന്നത്തില്ല അതിനുള്ള കാര്യങ്ങള്‍ ഉടുമ്പന്‍ചോലയില്‍ ചെയ്തിട്ടുണ്ടെന്ന് എംഎം മണി എംഎല്‍എ പറഞ്ഞു. പൗരസ്വികരണത്തോട് അനുബന്ധിച്ച് ശ്രീ നാരായണ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ ഉദ്ഘാടനവും പി എന്‍ രാഘവന്‍ അനുസ്മരണവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. ദേവികുളം എം എല്‍ എ രാജ, പി ആര്‍ സലി, ജോസ് കോനാട്ട്, ഉഷാകുമാരി മോഹന്‍കുമാര്‍, റോയിച്ചന്‍ കുന്നേല്‍, എം കെ മാധവന്‍, വി പി ശശികുമാര്‍, പി എ സുരേന്ദ്രന്‍, ബേബി കുന്നേല്‍, പി ആര്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






