കാഞ്ചിയാർ പഞ്ചായത്ത് കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു
കാഞ്ചിയാർ പഞ്ചായത്ത് കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു
കാഞ്ചിയാര്‍ പഞ്ചായത്ത് കേരളോത്സവം നവംബര്‍ 9മുതല്‍ 14 വരെ നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഉദ്ഘാടനം ചെയ്തു. നവംബര്‍ 9ന് ലബ്ബക്കട ജെപിഎം കോളേജില്‍ ക്രിക്കറ്റ്, 10ന് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ എച്ച്എസ്എസ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍, 11ന് കോവില്‍മലയില്‍ വോളിബോള്‍, 12ന് സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ കബഡി, ഷട്ടില്‍ ബാഡ്മിന്റണ്‍, നീന്തല്‍, മേപ്പാറയില്‍ വടംവലി, 13ന് സയണ്‍ സ്‌കൂളില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍, 14ന് ജെപിഎം കോളേജില്‍ കലാമത്സരങ്ങള്‍, പഞ്ചഗുസ്തി, ചെസ് എന്നിവ നടക്കും. സമാപന സമ്മേളനം 14ന് വൈകിട്ട് 5ന്. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. കോവിലമല രാജാവ് രാമന്‍ രാജമന്നാന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ്‌മോന്‍ കോഴിമല, ത്രിതല പഞ്ചായത്തംഗങ്ങളായ ഷീന ജേക്കബ്, റോയി എവറസ്റ്റ്, ജോമോന്‍ തെക്കേല്‍, പഞ്ചായത്ത് സെക്രട്ടറി ആര്‍ അനീജ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?