നിര്‍ധന രോഗികള്‍ക്ക് ആശ്വാസം: നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധി ഉദ്ഘാടനം നവംബര്‍ 1ന്
നിര്‍ധന രോഗികള്‍ക്ക് ആശ്വാസം: നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധി ഉദ്ഘാടനം നവംബര്‍ 1ന്
ഇടുക്കി: നിര്‍ധന രോഗികള്‍ക് ആശ്വാസമായി നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധി തുറന്നു. ജനകീയ പങ്കാളിത്വത്തോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന സാധരണക്കാര്‍ക്ക് അടിയന്തിര ആവശ്യം ഉണ്ടായാല്‍ സഹായം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. വിവിധ സന്ദര്‍ഭങ്ങളില്‍ നിര്‍ധനാരായവര്‍ ഭാരിച്ച ചികിത്സ ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ജനകീയ പങ്കാളിത്വത്തില്‍ പദ്ധതി തയാറാക്കുന്നതെന്ന് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം കേരള പിറവി ദിനത്തില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, വൈസ് പ്രസിഡന്റ് ശ്യാമളാ വിശ്വനാഥന്‍, അംഗങ്ങളായ ജോമോന്‍ പി ജെ, എസ് ശരണ്യ, ലിന്‍സി സിബി, ജിനു ജോയി, മേഴ്സി സ്റ്റീഫന്‍, ബിന്ദു ജയകുമാര്‍, ഷിജി ഷാജി എന്നിവര്‍ പങ്കെടുത്തു
What's Your Reaction?