തങ്കമണി ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ്: സ്ഥലമെടുപ്പ് പൂര്‍ത്തിയായി

തങ്കമണി ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ്: സ്ഥലമെടുപ്പ് പൂര്‍ത്തിയായി

Jun 28, 2025 - 13:50
 0
തങ്കമണി ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ്: സ്ഥലമെടുപ്പ് പൂര്‍ത്തിയായി
This is the title of the web page

ഇടുക്കി: തങ്കമണി ബസ് സ്റ്റാന്‍ഡിന്റെ സ്ഥലമെടുപ്പ് പൂര്‍ത്തിയായി. ഇതിനായി കണ്ടെത്തിയ സ്ഥലം ഉടമകള്‍ കൈമാറി. കാമാക്ഷി പഞ്ചായത്തിന്റെ ആസ്ഥാനമായ തങ്കമണി ടൗണില്‍ 5.5 കോടി രൂപ മുതല്‍മുടക്കിലാണ് ബസ് സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിക്കുന്നത്. എംഎല്‍എ ഫണ്ടില്‍നിന്ന് 50 ലക്ഷവും നബാര്‍ഡില്‍നിന്ന് 5 കോടിയും അനുവദിച്ചിരുന്നു.  സ്ഥലം ഉടമകളായ സ്വകാര്യവ്യക്തികള്‍ ശനിയാഴ്ച സ്ഥലം ഒഴിഞ്ഞുകൊടുത്തു. കാമാക്ഷി പഞ്ചായത്താണ് തങ്കമണി ടൗണില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസ് സ്റ്റാന്‍ഡും, ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും പരിമിതമായ സ്ഥലത്തുള്ള ബസ് സ്റ്റാന്‍ഡ് നവീകരിച്ച് വിപുലമാക്കും. 53ലക്ഷം രൂപയാണ് സ്ഥലം വിട്ട് നല്‍കിയ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയത്. ഈ ഭരണകാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യം. 

What's Your Reaction?

like

dislike

love

funny

angry

sad

wow