മുരിക്കാശേരിയില്‍ 110 കെ വി സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

മുരിക്കാശേരിയില്‍ 110 കെ വി സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

Oct 6, 2026 - 11:37
 0
മുരിക്കാശേരിയില്‍ 110 കെ വി സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
This is the title of the web page

ഇടുക്കി: മുരിക്കാശേരി മൂങ്ങാപ്പാറയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 110 കെ വി സബ്‌സ്റ്റേഷന്‍ ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സബ് സ്റ്റേഷനുകള്‍ നാടിന്റെ കാര്‍ഷിക വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 20 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം. 22.5 എംവിഎ ശേഷിയുള്ള സബ്‌സ്റ്റേഷനില്‍ 11 കെ വി ഫീഡറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. മുരിക്കാശേരി, വാഴത്തോപ്പ്, കമ്പിളികണ്ടം, പൈനാവ് സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമാക്കാന്‍ പുതിയ സബ്‌സ്റ്റേഷന്‍ സഹായിക്കും. വൈദ്യുതി തടസം കുറയ്ക്കാനും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും സഹായകരമാകും. റോയി കെ പൗലോസ് എംഎല്‍എ അധ്യക്ഷനായി. അഡ്വ.ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, വൈസ് പ്രസിഡന്റ് മിലാനി സാബു, കെഎസ്ഇബി ഡയറക്ടര്‍ എസ് ശിവദാസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow