നരിയമ്പാറ സ്വര്ണവിലാസത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ടയര്‍ മോഷ്ടിച്ചു
നരിയമ്പാറ സ്വര്ണവിലാസത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ടയര്‍ മോഷ്ടിച്ചു
ഇടുക്കി: നരിയമ്പാറ സ്വര്‍ണവിലാസം-മേപ്പാറ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ആള്‍ട്ടോ കാറിന്റെ ടയര്‍ മോഷണംപോയി. സ്വര്‍ണവിലാസം മുണ്ടുചിറയ്ക്കല്‍ ജോസഫ് ജോര്‍ജിന്റെ കാറിന്റെ ടയറാണ് ബുധനാഴ്ച രാത്രി സാമൂഹിക വിരുദ്ധര്‍ മോഷ്ടിച്ചത്. രാത്രി 10.30 ഓടെ വാഹനം പാര്‍ക്ക് ചെയ്ത് വീട്ടിലേയ്ക്കുപോയ ജോസഫ് രാവിലെ വാഹനമെടുക്കാന്‍ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് ജോസഫ് കട്ടപ്പന പൊലീസില്‍ പരാതി നല്കി. ഒരുമാസം മുമ്പ് ഇതേ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും മോഷണം നടന്നിരുന്നു.
What's Your Reaction?