കട്ടപ്പനയില്‍ അധ്യാപകര്‍ക്കായി പരിശീലന ശില്‍പ്പശാല നടത്തി
കട്ടപ്പനയില്‍ അധ്യാപകര്‍ക്കായി പരിശീലന ശില്‍പ്പശാല നടത്തി
ഇടുക്കി: പരിസ്ഥിതി സൗഹൃദ സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്കായി പരിശീലന ശില്‍പ്പശാല നടത്തി. കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മണി കെ സി ഉദ്ഘാടനംചെയ്തു. വിവിധ പാരിസ്ഥിതിക വിഷയങ്ങളില്‍ ചര്‍ച്ചകളും സ്‌കൂള്‍ ഇക്കോ ക്ലബ്ബുകളുടെ പ്രവര്‍ത്തന വിലയിരുത്തലും ഗ്രൂപ്പ് ഡിസ്‌കഷനും നടന്നു. ഓര്‍ഗാനിക് വെര്‍ട്ടിക്കല്‍ പ്ലാന്റിങ്ങില്‍ ഹാന്‍ഡ്‌സ് ഓണ്‍ പരിശീലനവും നല്‍കി. ഓര്‍ഗാനിക് വെര്‍ട്ടിക്കല്‍ പ്ലാന്റിങ് പരിശീലനത്തിന് സുമ ബാബു നേതൃത്വം നല്‍കി. പരിസ്ഥിതി സൗഹൃദ ജീവിതശൈലി എന്ന വിഷയത്തില്‍ ഇഇപി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബാബു സെബാസ്റ്റ്യന്‍ ക്ലാസെടുത്തു.
What's Your Reaction?