മണ്ഡലകാലം: എംഎംജെ പ്ലാന്റേഷന്റെ ഭൂമി കുമളി പഞ്ചായത്ത് ഏറ്റെടുത്തു: പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം തുടങ്ങി  

മണ്ഡലകാലം: എംഎംജെ പ്ലാന്റേഷന്റെ ഭൂമി കുമളി പഞ്ചായത്ത് ഏറ്റെടുത്തു: പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം തുടങ്ങി  

Nov 11, 2026 - 16:12
 0
മണ്ഡലകാലം: എംഎംജെ പ്ലാന്റേഷന്റെ ഭൂമി കുമളി പഞ്ചായത്ത് ഏറ്റെടുത്തു: പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം തുടങ്ങി  
This is the title of the web page

ഇടുക്കി: ശബരിമല മണ്ഡലകാലത്തിനോടനുബന്ധിച്ച് കുമളിയില്‍ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാര്‍ക്കിങ് ഗ്രൗണ്ട് ഒരുക്കാനൊരുങ്ങി പഞ്ചായത്ത്. എംഎംജെ പ്ലാന്റേഷന്‍ കൈവശംവച്ചിരുന്ന റവന്യു ഭൂമി പഞ്ചായത്ത് ഏറ്റെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും മറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കുമളി വഴി കടന്നുപോകുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് എല്ലാവര്‍ഷവും ഉണ്ടാകുന്നത്. മുന്‍കാലങ്ങളില്‍ നേരിട്ടിരുന്ന കടുത്ത പാര്‍ക്കിങ് പ്രതിസന്ധിയും ടൗണില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കും ഇതോടെ പൂര്‍ണമായി പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ടൗണിലെ തിരക്ക് പൂര്‍ണമായും ഒഴിവാക്കുന്നതിനായി വിശദമായ പാര്‍ക്കിങ് പ്ലാനാണ് ഇത്തവണ തയാറാക്കിയിരിക്കുന്നത്. എംഎംജെ പ്ലാന്റേഷന്‍സിനുമുമ്പില്‍ ഒരുങ്ങുന്ന പുതിയ ഗ്രൗണ്ടിനുപുറമേ കുമളിയിലെ പ്രധാന പാര്‍ക്കിങ് കേന്ദ്രമായ കല്ലറക്കല്‍ ഗ്രൗണ്ടും കുമളി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പാര്‍ക്കിങ് ഗ്രൗണ്ടും തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്കായി സജ്ജമാക്കും. വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളും ടൗണില്‍ വ്യത്യസ്ത ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. തീര്‍ഥാടന കാലയളവില്‍ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണമായി നിരോധിക്കുമെന്നും ഭക്തരെ ടൗണില്‍ ഇറക്കിയതിനുശേഷം വാഹനങ്ങള്‍ നിര്‍ബന്ധമായും നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശാലമായ വാഹന പാര്‍ക്കിങ്ങിന് ഒപ്പം തന്നെ ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനായുള്ള വിരിപ്പന്തലുകളും സജ്ജമാക്കും. കുടിവെള്ളം, താല്‍ക്കാലിക ശുചിമുറികള്‍, ഹൈ മാസ്റ്റ് ലൈറ്റുകള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയും ഉറപ്പാക്കും.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow