ജില്ലയിലെ പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണല്‍ നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
ജില്ലയിലെ പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണല്‍ നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
ഇടുക്കി: ജില്ലയിലെ വിവിധ പുഴകളിലും ഡാമുകളിലും വര്‍ഷങ്ങളായി അടിഞ്ഞു കിടക്കുന്ന മണല്‍ നീക്കം ചെയ്യണമെന്നാവശ്യം ശക്തം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂട്ടിയിരിക്കുന്ന മണല്‍ വാരുന്നതിനുള്ള അനുമതി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ര്യങ്ങള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. മണല്‍ അടിഞ്ഞുകൂടുന്നത് ഡാമുകളുടെ സംഭരണശേഷി കുറയാന്‍ കാരണമാകും. അതുകൊണ്ടുതന്നെ മഴക്കാലത്ത് നീരൊഴുക്ക് സുഗമാകുന്നതിന് തടസം നേരിടുന്നുണ്ട്. അടിയന്തരമായി മണല്‍ വാരുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ ബുള്‍ബേന്ദ്രന്‍ പറഞ്ഞു.
മണല്‍ നീക്കം ചെയ്യുന്നത് ജലസംഭരണശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം പുഴകളിലെ നീരൊഴുക്ക് സുഗമമാക്കാനും സഹായിക്കുമെന്നാണ് ആവശ്യം. എന്നാല്‍ മണല്‍ നീക്കം ചെയ്യുമ്പോള്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണമെന്നും ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടികള്‍ സ്വീകരിക്കാവുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിക്ക് ദോഷമുണ്ടാക്കാതെ, ശാസ്ത്രീയമായ രീതിയില്‍ പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്ത് ജലസംഭരണശേഷി വര്‍ധിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?