വണ്ടിപ്പെരിയാറില്‍ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡില്‍ കുഴി: യാത്രക്കാര്‍ക്ക് ഭീഷണി

വണ്ടിപ്പെരിയാറില്‍ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡില്‍ കുഴി: യാത്രക്കാര്‍ക്ക് ഭീഷണി

May 19, 2026 - 11:18
 0
വണ്ടിപ്പെരിയാറില്‍ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡില്‍ കുഴി: യാത്രക്കാര്‍ക്ക് ഭീഷണി
This is the title of the web page

ഇടുക്കി:വണ്ടിപ്പെരിയാറില്‍ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരു ഭാഗത്ത് ഒരാള്‍ താഴ്ചയുള്ള കുഴി രൂപപ്പെട്ടത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. മഴയെത്തുടര്‍ന്നുണ്ടായ മണ്ണൊലിപ്പാണ് റോഡ് ഇടിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പെരിയാര്‍ നദിയിലെ വെള്ളത്തിന്റെ വേഗത അളക്കുന്നതിനായി യന്ത്രം സ്ഥാപിച്ചിരുന്ന പടുത ഉപയോഗിച്ച് കുഴി മൂടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റോഡിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ഉള്‍പ്പെടെ പൊളിഞ്ഞുമാറി കുഴി രൂപപ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉദ്ഘാടനം കഴിഞ്ഞ് അധികം കാലപ്പഴക്കമില്ലാത്ത പാലത്തിന്റെ അപ്രോച്ച് റോഡിലാണ് ഈ അപകടാവസ്ഥ. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ നിത്യേന കടന്നുപോകുന്ന ഭാഗത്തെ ഈ തകര്‍ച്ച ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കും മുമ്പ് അധികൃതര്‍ ഇടപെട്ട് അപ്രോച്ച് റോഡിലെ കുഴി അടിയന്തരമായി മൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow