കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ രാജീവ് സ്മൃതിയാത്ര 19ന് കുമളിയില്‍നിന്ന് പുറപ്പെടും: 21ന് ശ്രീപെരുമ്പത്തൂരിലെത്തും

കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ രാജീവ് സ്മൃതിയാത്ര 19ന് കുമളിയില്‍നിന്ന് പുറപ്പെടും: 21ന് ശ്രീപെരുമ്പത്തൂരിലെത്തും

May 18, 2026 - 16:31
 0
കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ രാജീവ് സ്മൃതിയാത്ര 19ന് കുമളിയില്‍നിന്ന് പുറപ്പെടും: 21ന് ശ്രീപെരുമ്പത്തൂരിലെത്തും
This is the title of the web page

ഇടുക്കി: കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ(ഐഎന്‍ടിയുസി) 21-ാമത് രാജീവ് സ്മൃതിയാത്ര 19ന് രാവിലെ 10ന് കുമളിയില്‍നിന്ന് പുറപ്പെട്ട് 21ന് രാജീവ്ഗാന്ധി രക്തസാക്ഷിത്വം വരിച്ച ശ്രീപെരുമ്പത്തൂരിലെ സ്മൃതിമണ്ഡപത്തില്‍ എത്തിച്ചേരും. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി നയിക്കുന്ന യാത്ര ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്യും. അഡ്വ. സിറിയക് തോമസ് എംഎല്‍എ ജ്യോതി പ്രയാണം ഉദ്ഘാടനംചെയ്യും.
കമ്പം, തേനി, ദിണ്ടിഗല്‍, തൃച്ചി, വിഴുപ്പുറം എന്നിവിടങ്ങളില്‍ തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും പോണ്ടിച്ചേരിയില്‍ പോണ്ടിച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും യാത്രയെ സ്വീകരിക്കും. 21ന് രാവിലെ ശ്രീപെരുമ്പത്തൂരില്‍ എത്തിച്ചേരുമ്പോള്‍ തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശെല്‍വപെരും തുഗൈ ജ്യോതി ഏറ്റുവാങ്ങും. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും നടക്കും.
രാജീവ് ഗാന്ധിയുടെ ദേശീയ വികസന ദര്‍ശനവും ശാസ്ത്ര-സാങ്കേതിക രംഗത്തെ സംഭാവനകളും പഞ്ചായത്തീരാജ് സംവിധാനത്തിലൂടെ ഗ്രാമീണ വികസനത്തിന് നല്‍കിയ പ്രാധാന്യവും യുവജനങ്ങള്‍ക്ക് 18 വയസില്‍ വോട്ടവകാശം ഉറപ്പാക്കിയ നടപടിയും സ്മൃതിയാത്രയുടെ സന്ദേശങ്ങളായി ഉയര്‍ത്തിക്കാട്ടുമെന്ന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, വര്‍ക്കിങ് പ്രസിഡന്റ് പി ആര്‍ അയ്യപ്പന്‍, ട്രഷറര്‍ ബിജു ദാനിയേല്‍, ഷിനു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow