നെടുങ്കണ്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, 3 യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി
നെടുങ്കണ്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, 3 യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി
ഇടുക്കി: നെടുങ്കണ്ടത്ത് നടക്കുന്ന ഫെസ്റ്റിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം വൈസ് പ്രസിഡന്റ് ബിബിന്‍ അമ്മഞ്ചേരി, കെ.എസ്.യു. ജില്ലാ സെക്രട്ടറി അലന്‍ സജി, മണ്ഡലം ഭാരവാഹി അലന്റ് ജോസ് എന്നിവര്‍ക്കാണ് പരിക്ക്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ അലന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനോ കേസെടുക്കാനോ പൊലീസ് തയ്യാറായില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സ്റ്റേഷന്‍ വളപ്പില്‍ കയറിയ പ്രവര്‍ത്തകര്‍ പൊലീസുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും സ്റ്റേഷന്‍ കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയും ചെയ്തു. ഒടുവില്‍ സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായതോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോയത്. മാര്‍ച്ചിന് ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതിന്‍, യൂത്ത് കോണ്‍ഗ്രസ് - കെ.എസ്.യു നേതാക്കളായ അനന്ത് തോമസ്, അനന്ദകൃഷ്ണന്‍, അഫ്‌സല്‍, റോബിന്‍, ജസ്റ്റിന്‍, അനില്‍ കട്ടൂപ്പാറ, ജുബി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?