വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു: വീട്ടമ്മയ്ക്ക് പരിക്ക്
വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു: വീട്ടമ്മയ്ക്ക് പരിക്ക്

ഇടുക്കി: വിവാഹത്തില്‍ പങ്കെടുത്ത് തിരികെ മടങ്ങിയ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ സൂചന ബോര്‍ഡില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ചപ്പാത്ത് ഭൂതക്കുറിഞ്ഞിയില്‍ നവാസിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി പഴയ പാമ്പനാറിനുസമീപമാണ് അപകടം. വയനാട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരികെ വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ചപ്പാത്തിലേക്ക് മടങ്ങുംവഴിയാണ് കാര്‍ നിയന്ത്രണംവിട്ട് ദിശാബോര്‍ഡില്‍ ഇടിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. നവാസും ഫാത്തിമയും ഇവരുടെ മക്കളും ഉള്‍പ്പെടെ അഞ്ച് പേര്‍ കാറിലുണ്ടായിരുന്നു. കാലിന് പരിക്കേറ്റ ഫാത്തിമയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രികരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. പീരുമേട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഓട്ടത്തിനിടെ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നുണ്ടായ വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ കുമളിക്കും കുട്ടിക്കാനത്തിനുമിടയിലുണ്ടായ അപകടങ്ങളുടെ ആറായി.
What's Your Reaction?






