5 മാസമായി വേതനമില്ല: വണ്ടിപ്പെരിയാര്‍ പോബ്‌സ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഈസ്റ്റര്‍ ദിനത്തില്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു
5 മാസമായി വേതനമില്ല: വണ്ടിപ്പെരിയാര്‍ പോബ്‌സ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഈസ്റ്റര്‍ ദിനത്തില്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു

ഇടുക്കി: ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ പോബ്‌സ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഈസ്റ്റര്‍ ദിനത്തില്‍ ഫാക്ടറി പടിക്കല്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു. അഞ്ചുമാസമായി വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. അഴുത ബ്ലോക്ക് പഞ്ചായത്തംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. പോബ്‌സ് എസ്റ്റേറ്റിന്റെ ഗ്രാമ്പി, മഞ്ചുമല, നെല്ലിമല, പശുമല മേഖലകളിലെ തൊഴിലാളികള്‍ക്കാണ് വേതനം നല്‍കാത്തത്. ഇതോടെ ഇവരുടെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ മുടങ്ങി. തൊഴിലാളികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. പ്രേംകുമാര്‍ അധ്യക്ഷനായി. ഐഎന്‍ടിയുസി പീരുമേട് റീജിയണല്‍ പ്രസിഡന്റ് കെ എ സിദ്ധിഖ്, നേതാക്കളായ രാജന്‍ കൊഴുവമാക്കല്‍, നജീബ് തേക്കുംകാട്ടില്‍, ശാരി ബിനു ശങ്കര്‍, അലൈസ് വാരിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






