പരപ്പ് അങ്കണവാടിയിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികകളില്‍ നിയമനം
പരപ്പ് അങ്കണവാടിയിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികകളില്‍ നിയമനം

ഇടുക്കി: പരപ്പ് അങ്കണവാടിയിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ്ടു. പ്രായപരിധി 18-35 വയസുവരെ. അപേക്ഷകര്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ സ്ത്രീകളായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി പാസായ 18-35 വയസിന് ഇടയില്‍ പ്രായമുള്ളവരും, അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ വനിതകളുമായിരിക്കണം. അപേക്ഷകള്‍ കട്ടപ്പന ശിശുവികസന പദ്ധതി ആഫീസില്‍ നിന്ന് മാര്‍ച്ച് 05 വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കട്ടപ്പന സ്‌കൂള്‍ക്കവലയിലെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കട്ടപ്പന ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868-252007
What's Your Reaction?






