കട്ടപ്പനയില്‍ അര്‍ബന്‍ സമിറ്റും വയോജന സംഗമവും നാട്ടുത്സവവും നടത്തി
കട്ടപ്പനയില്‍ അര്‍ബന്‍ സമിറ്റും വയോജന സംഗമവും നാട്ടുത്സവവും നടത്തി

ഇടുക്കി: കട്ടപ്പനയില്‍ കുടുംബശ്രീ സിഡിഎസ് അര്‍ബന്‍ സമിറ്റും വയോജന സംഗമവും നാട്ടുത്സവവും നടന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അറിയപ്പെടുന്ന എല്ലാ വിവരങ്ങളും പങ്കുവയ്ക്കാന്‍ കഴിയുന്ന ഏജന്‍സിയായി കുടുംബശ്രീ മാറിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. കട്ടപ്പനയാറിന്റെ സംരക്ഷണത്തിനുവേണ്ടി 38 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആറുമായി ബന്ധപ്പെട്ടുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തും. പരിപാടിയുടെ ഭാഗമായി ബാലസഭ സംഗമം, വയോജന സംഗമം, ഓക്‌സിലറി ഗ്രൂപ്പ് സംഗമം, വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം, നവീകരിച്ച ഓഫീസ് റൂമിന്റെ ഉദ്ഘാടനം, പ്രദര്‍ശന വിപണമേള, ഫുഡ് സ്ട്രീറ്റ്, ബ്രാന്റിങ് പ്രോഡക്റ്റ് ലോഞ്ചിങ് എന്നിവയും നടന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മിനി സി ആര്‍ അധ്യക്ഷയായി. ഉല്‍പന്ന പ്രദര്‍ശന വിപണമേളയും ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനവും നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി നിര്‍വഹിച്ചു. സര്‍ട്ടിഫിക്കറ്റിലുള്ള വിതരണം വിവിധ നഗരസഭ കൗണ്‍സിലര്‍മാര്‍ നിര്‍വഹിച്ചു.
What's Your Reaction?






