അന്ന് അരിക്കൊമ്പന്റെ കൂട്ടാളി: ഇന്ന് മുറിവാലന്റെ കൊലയാളി: ചക്കക്കൊമ്പന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു
അന്ന് അരിക്കൊമ്പന്റെ കൂട്ടാളി: ഇന്ന് മുറിവാലന്റെ കൊലയാളി: ചക്കക്കൊമ്പന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

ഇടുക്കി: ചിന്നക്കനാലില്‍ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് മുറിവാലന്‍ ചില്ലിക്കൊമ്പന്‍ ചരിഞ്ഞതോടെ ഒറ്റയാന്‍ ചക്കക്കൊമ്പന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ചക്ക പ്രിയപ്പെട്ട ഭക്ഷണമായതിനാലാണ് നാട്ടുകാര്‍ ചക്കക്കൊമ്പന്‍ എന്ന വിളിപ്പേരുനല്‍കിയത്. ചക്ക തേടിയെത്തുന്ന കാട്ടുകൊമ്പന്റെ ആക്രമണം ഭയന്ന് നാട്ടുകാര്‍ പ്ലാവുകളില്‍ ചക്ക വിരിയുമ്പോള്‍ തന്നെ വെട്ടിക്കളയുകയാണ് പതിവ്. ചിന്നക്കനാലിനുപുറമേ ശാന്തന്‍പാറ, കോരംപാറ, തലക്കുളം മേഖലകളിലും ചക്കക്കൊമ്പന്‍ നാശമുണ്ടാക്കുന്നു. പത്തിലേറെ പേര്‍ കൊമ്പന്റെ ആക്രമണത്തില്‍ കൊലപ്പെട്ടിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പ് അരിക്കൊമ്പന്‍ ദൗത്യത്തിനിടെ ചക്കക്കൊമ്പന്‍ വനപാലകര്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു. അരിക്കൊമ്പനൊപ്പം നിലയുറപ്പിച്ച ചക്കക്കൊമ്പനെ പടക്കംപൊട്ടിച്ച് അകറ്റിയശേഷമാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.
കൃഷിയിടങ്ങളില്‍ നാശമുണ്ടാക്കുമെങ്കിലും വലിയ ശല്യക്കാരനല്ലാത്ത കൊമ്പനാണ് മുറിവാലന്‍. രോമം ഇല്ലാതെ മുറിഞ്ഞതുപോലെ വാലുള്ളതിനാലാണ് മുറിവാലന്‍ എന്ന വിളിപ്പേര് ലഭിച്ചത്. ശാന്തന്‍പാറ, പൂപ്പാറ, സിങ്കുകണ്ടം മേഖലകളില്‍ വിഹരിക്കുന്ന മുറിവാലനെ എളുപ്പത്തില്‍ വനത്തിലേക്ക് തുരത്താന്‍ വനപാലകര്‍ക്ക് കഴിഞ്ഞിരുന്നു.
ആക്രമണം ഭയന്ന് നാട്ടുകാര്‍ പ്ലാവുകളില്‍ ചക്ക വിരിയുമ്പോള്‍ തന്നെ വെട്ടിക്കളയുകയാണ് പതിവ്. ചിന്നക്കനാലിനുപുറമേ ശാന്തന്‍പാറ, കോരംപാറ, തലക്കുളം മേഖലകളിലും ചക്കക്കൊമ്പന്‍ നാശമുണ്ടാക്കുന്നു. പത്തിലേറെ പേര്‍ കൊമ്പന്റെ ആക്രമണത്തില്‍ കൊലപ്പെട്ടിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പ് അരിക്കൊമ്പന്‍ ദൗത്യത്തിനിടെ ചക്കക്കൊമ്പന്‍ വനപാലകര്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു. അരിക്കൊമ്പനൊപ്പം നിലയുറപ്പിച്ച ചക്കക്കൊമ്പനെ പടക്കംപൊട്ടിച്ച് അകറ്റിയശേഷമാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.
കൃഷിയിടങ്ങളില്‍ നാശമുണ്ടാക്കുമെങ്കിലും വലിയ ശല്യക്കാരനല്ലാത്ത കൊമ്പനാണ് മുറിവാലന്‍. രോമം ഇല്ലാതെ മുറിഞ്ഞതുപോലെ വാലുള്ളതിനാലാണ് മുറിവാലന്‍ എന്ന വിളിപ്പേര് ലഭിച്ചത്. ശാന്തന്‍പാറ, പൂപ്പാറ, സിങ്കുകണ്ടം മേഖലകളില്‍ വിഹരിക്കുന്ന മുറിവാലനെ എളുപ്പത്തില്‍ വനത്തിലേക്ക് തുരത്താന്‍ വനപാലകര്‍ക്ക് കഴിഞ്ഞിരുന്നു.
What's Your Reaction?