കല്യാണത്തണ്ട് ഭൂവിഷയം: എല്‍ഡിഎഫ് ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നു അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി
കല്യാണത്തണ്ട് ഭൂവിഷയം: എല്‍ഡിഎഫ് ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നു അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി

ഇടുക്കി: സര്‍ക്കാര്‍ സംവിധാനത്തില്‍ കല്യാണത്തണ്ട് മേഖലയില്‍ നിന്നും ആളുകളെ കുടിയൊഴുപ്പിക്കാനുള്ള നീക്കം ആരംഭിച്ചു എന്നതാണ് ബോര്‍ഡ് സ്ഥാപിച്ചതില്‍ നിന്നുള്ള സുചന എന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. സര്‍ക്കാര്‍ നിലപാടിനെതിരെ യുഡിഎഫ് സമരം ആരംഭിച്ചപ്പോള്‍ അതിന്റെ ജാള്യത മറക്കാനാണ്് അനാവശ്യമായ വാദങ്ങള്‍ ഉയര്‍ത്തുന്നത്. കുടിയിറക്കില്ലെന്ന് പറയുന്ന നേതൃത്വം, ഇവിടെ വീണ്ടും ബോര്‍ഡ് സ്ഥാപിച്ചതിന് മറുപടി പറയണം. എല്‍ഡിഎഫ് ജനങ്ങളെ പറഞ്ഞ് പറ്റിച്ച് ഒളിച്ച് കളിക്കുകയാണെന്നും കല്യാണത്തണ്ടില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.
What's Your Reaction?






