കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 8ന്
കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 8ന്

ഇടുക്കി: കട്ടപ്പന നഗരസഭാ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 8ന് രാവിലെ 11ന് നടക്കും. യുഡിഎഫിലെ ധാരണപ്രകാരം ജോയി ആനിത്തോട്ടം രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. മൂന്നാര്‍ സ്പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.പി. ദീപയാണ് വരണാധികാരി. 3 വര്‍ഷം കോണ്‍ഗ്രസിലെ എ വിഭാഗത്തിനും തുടര്‍ന്നുള്ള 2 വര്‍ഷം ഐ വിഭാഗത്തിനും വൈസ് ചെയര്‍മാന്‍ പദവി നല്‍കാനാണ് യുഡിഎഫ് ധാരണ. ഇതുപ്രകാരം വൈസ് ചെയര്‍മാനായ ജോയി വെട്ടിക്കുഴി ചുമതലയേറ്റെങ്കിലും വൈകാതെ രാജിവച്ചതോടെ ജോയി ആനിത്തോട്ടം പദവിയിലെത്തുകയും എ വിഭാഗത്തിനുള്ള മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തതോടെ രാജിവച്ചിരുന്നു. ഇതേതുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
What's Your Reaction?






