വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശില്‍പ്പശാല കുട്ടിക്കാനത്ത് തുടങ്ങി
വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശില്‍പ്പശാല കുട്ടിക്കാനത്ത് തുടങ്ങി
ഇടുക്കി: ലോകം കൊതിക്കും കേരളം - വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശില്‍പ്പശാലയ്ക്ക് കുട്ടിക്കാനം മരിയന്‍ കോളേജില്‍ തുടക്കമായി. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ബജറ്റില്‍ വലിയ പ്രാധാന്യമാണ്ടൂറിസത്തിന് നല്‍കുന്നത്. ഹെലി ടൂറിസം, ഹെല്‍ത്ത് ടൂറിസം, ബീച്ച് ടൂറിസം, മൈസ് ടൂറിസം, ഡെസ്റ്റിനേഷന്‍ വെഡിങ്, ക്യൂയിസ് ടൂറിസം, പില്‍ഗ്രിം ടൂറിസം തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യകളാണ് കേരളത്തിനുള്ളത്. ലോകത്തെവിടെയും ലഭിക്കുന്ന ടൂറിസം അനുഭവങ്ങള്‍ കേരളത്തിലും ലഭിക്കും. മറ്റുനഗരങ്ങളെ അപേക്ഷിച്ച് വായുവിന്റ ഗുണനിലവാരവും കേരളത്തില്‍ മികച്ചതാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ജിഡിപിയുടെ 12% ടൂറിസം മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ട്. 55,000 കോടിയിലധികം രൂപയാണ് ആഭ്യന്തര ടൂറിസത്തില്‍നിന്ന് കേരളത്തിന് ലഭിക്കുന്നത്. മൂന്നാര്‍, വയനാട് പോലുള്ള പ്രദേശങ്ങളില്‍ ഫ്‌ളൈ ഓവര്‍ , മികച്ച റോഡുകള്‍ പോലുള്ള അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ടെന്നും ടൂറിസം രംഗത്ത് ഒരു ഫെസിലിറ്റേറ്ററായി നിലകൊള്ളുകയാണ് സര്‍ക്കാര്‍ എന്നും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിച്ചു. കോവിഡിനു ശേഷം ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തിയത് ഇടുക്കിയിലാണെന്ന് മന്ത്രി പറഞ്ഞു. വിഷന്‍ 2031 ടൂറിസം സെമിനാര്‍ ടൂറിസത്തിന്റെ ഭാവിക്ക് മുതല്‍ കൂട്ടാകും. സംസ്ഥാനത്തിന്റെ ഭാവി ടൂറിസമാണെന്നും ഓരോ പൗരനും ടൂറിസത്തിന്റെ ബ്രാന്‍സ് അംബാസിഡര്‍മാരായി മാറണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. ടൂറിസം രംഗത്ത് ഭാവനാത്മകമായ പ്രവര്‍ത്തന മാര്‍ഗരേഖ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തെ ടൂറിസം രംഗത്തെ
വികസന നേട്ടങ്ങള്‍ വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി കെ. ബിജു അവതരിപ്പിച്ചു. എ. രാജ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, വൈസ് പ്രസിഡന്റ് ഉഷാ കുമാരി, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ. സജീഷ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം സി.വി. വര്‍ഗീസ്, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ സുരേഷ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?

