കുരുവിളാസിറ്റി ലയണ്‍സ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു
കുരുവിളാസിറ്റി ലയണ്‍സ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: കുരുവിളാസിറ്റി ലയണ്‍സ് ക്ലബ് വാര്‍ഷികവും സാമൂഹിക- സേവന പദ്ധതികളുടെ ഉദഘടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി. കുരുവിളാസിറ്റി സെന്റ് ജോര്‍ജ് പാരിഷ്ഹാളില്‍ ഏരിയ കോ-ഓര്‍ഡിനേറ്റര്‍ വി അമര്‍നാഥ് ഉദ്ഘാടനം ചെയ്തു. രാജകുമാരി കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ഉദ്യാനം നിര്‍മിച്ചു നില്‍കി. കുടിവെള്ള പദ്ധതിക്കായി കേരള ജല അതോറിറ്റിക്ക് സ്ഥലം വിട്ടുനല്‍കി. ആദിവാസി ഉന്നതികളിലേക്ക് കമ്പളി പുതപ്പും കുടകളും എത്തിച്ചു നല്‍കി. രാജകുമാരിയിലെ കര്‍ഷകര്‍ക്കായി സ്‌പൈസസ് ബോര്‍ഡിന്റെ സഹായത്തോടെ കാര്‍ഷിക സെമിനാറുകള്‍ സംഘടിപ്പിച്ചു. സൗജന്യ രക്തപരിശോധന ക്യാമ്പ്, പ്രധാന പാതകളിലെ സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കി, നിരവധിയാളുകള്‍ക്ക് സാമ്പത്തിക സഹായവും ചികിത്സാ സഹായവും നല്‍കി, രക്തദാനം, ഭക്ഷ്യകിറ്റുകളുടെ വിതരണം തുടങ്ങിയ സേവനപ്രവര്‍ത്തനങ്ങളാണ് മുന്‍വര്‍ഷങ്ങളില്‍ നടത്തിയത്. 2025-26 സാമ്പത്തിക വര്‍ഷകാലത്തേക്കുള്ള സേവന പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ആദിവാസി ഉന്നതിയില്‍ ഓണക്കോടി വിതരണം, അപകട മേഖലയില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, രാജകുമാരി കോളേജ് പടിക്കല്‍ മിറര്‍ തുടങ്ങിയവ ചെയ്തു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ക് ഗവണര്‍ വി എസ് ജയേഷ് പുതിയ സ്ഥാനാരോഹണത്തിന് നേതൃത്വം നല്‍കി. വിമല്‍ മാത്യു പ്രസിഡന്റും ജോര്‍ജ് അരീപ്ലാക്കല്‍ സെക്രട്ടറിയും, എബി ഫിലിപ്പ് ട്രഷററുമായിട്ടുള്ള 16 അംഗ ഭരണസമിതി ചുമതയേറ്റു. ലേഡീസ് ഫോറത്തിന്റെ പ്രസിഡന്റായി റോസ്മി എബിന്‍സും സെക്രട്ടറിയായി മിനി ജോര്‍ജ് അരീപ്ലാക്കലും ട്രഷററായി മിനി ഷാജിയും ചുമതലയേറ്റു. ചടങ്ങില്‍ മുന്‍ ഭരണസമിതി അംഗങ്ങളെയും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും മാധ്യമ പ്രവര്‍ത്തകന്‍ ജോജി ജോണിനെയും അനുമോദിച്ചു. യൂത്ത് ഡിസ്ട്രിക് സെക്രട്ടറി ഷൈനു സുകേഷ്, പ്രസിഡന്റ് പ്രിന്‍സ് മാത്യു, ഷിജോ തടത്തില്‍, പി വി ബേബി പുല്‍പ്പറമ്പില്‍, ജെയിന്‍ അഗസ്റ്റിന്‍, കെ എന്‍ മുരളി, പ്രവീണ്‍കുമാര്‍, സന്തോഷ് മുതുവേലില്‍, പോള്‍ പരിത്തിപ്പിള്ളി, ജെയിംസ് തെങ്ങുംകുടി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






