കട്ടപ്പന വള്ളക്കടവിലെ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
കട്ടപ്പന വള്ളക്കടവിലെ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

ഇടുക്കി: സേവാഭാരതിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും തല ചായിക്കാന്‍ ഒരിടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വീടിന്റെ താക്കോല്‍ദാനം നടന്നു. ആര്‍എസ്എസ് ജില്ല സംഘചാലക് എസ് ടി ബി മോഹന്‍ദാസ് താക്കോല്‍ കൈമാറി. കട്ടപ്പന വള്ളക്കടവ് കരിമ്പാനി പടിയില്‍ കണ്ണകിഇല്ലം ജയ്മോന്‍ ബാലകൃഷ്ണനും കുടുംബത്തിനുമാണ് വീട് നിര്‍മിച്ചു നല്‍കിയത്. മംഗളപത്രം സേവാഭാരതി ജില്ലാ സെക്രട്ടറി മഹേഷ് വിമല്‍കുമാര്‍ കൈമാറി. രാഷ്ട്രീയ സ്വയം സേവക് സംഘം ഇടുക്കി വിഭാഗ് കാര്യവാഹക് എം ടി ഷിബു, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് റോബര്‍ട്ട് ജോസഫ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, വാര്‍ഡ് കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം, മഞ്ചു സതീഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ജയ്മോന്‍, അജിത് സുകുമാരന്‍, അനില്‍ പുനര്‍ജനി, രമേശ് ടി. ആര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






