മൂന്നാറില്‍ മാലിന്യം തള്ളല്‍ നിര്‍ബാധം തുടരുന്നു
മൂന്നാറില്‍ മാലിന്യം തള്ളല്‍ നിര്‍ബാധം തുടരുന്നു

ഇടുക്കി: മൂന്നാര്‍ ടൗണില്‍ മാലിന്യം തള്ളല്‍ രൂക്ഷം. മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്തും സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന പാതയിലെ പാലത്തിന് സമീപവുമാണ് വന്‍തോതില്‍ മാലിന്യം കൂടിക്കിടക്കുന്നത്. മഴ പെയ്യുമ്പോള്‍ അവശിഷ്ടങ്ങള്‍ ഒഴുകി മുതിരപ്പുഴയാറില്‍ എത്തുന്നതായും പരാതിയുണ്ട്. മൂന്നാറിനേയും മുതിരപ്പുഴയേയും മാലിന്യമുക്തമാക്കാന്‍ ശുചീകരണം ഉള്‍പ്പെടെ നടത്തുമ്പോഴാണ് സാമൂഹിക വിരുദ്ധരുടെ നടപടി. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






