ഇടമലക്കുടി റോഡ് നിര്‍മാണം പുനരാരംഭിച്ചു

  ഇടമലക്കുടി റോഡ് നിര്‍മാണം പുനരാരംഭിച്ചു

Jun 27, 2025 - 15:13
 0
  ഇടമലക്കുടി റോഡ് നിര്‍മാണം പുനരാരംഭിച്ചു
This is the title of the web page

ഇടുക്കി: ഒരുവര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന ഇടമലക്കുടിയിലേക്കുള്ള റോഡ് കോണ്‍ക്രീറ്റിങ് പുനരാരംഭിച്ചു. 2024 ജൂണ്‍ ആദ്യവാരമാണ് കനത്ത മഴയെ തുടര്‍ന്ന് റോഡ് നിര്‍മാണം നിര്‍ത്തിവച്ചത്. കാലവര്‍ഷം അവസാനിച്ചശേഷം ഡിസംബറില്‍ വനംവകുപ്പ് റോഡ് നിര്‍മാണം പുനരാരംഭിക്കാന്‍ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് എന്‍ഒസി നല്‍കി. നിര്‍മാണസാമഗ്രികള്‍ കാസര്‍ഗോഡ് സ്വദേശിയായ കരാറുകാരന്‍ ഇറക്കിയെങ്കിലും ഇടമലക്കുടിയില്‍ മറ്റുവകുപ്പുകള്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകാനായി റോഡ് അടയ്ക്കുന്നത് താല്‍ക്കാലികമായി സബ്കലക്ടര്‍ തടഞ്ഞു. ഇതോടെയാണ് റോഡ് അടച്ച് കോണ്‍ക്രീറ്റ് നടത്താന്‍ കഴിയാതെ പണികള്‍ ഉപേക്ഷിക്കപ്പെട്ടുകിടന്നത്. 2023 നവംബറിലാണ് സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പെട്ടിമുടിയില്‍നിന്ന് സൊസൈറ്റിക്കുടി വരെയുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന നടപടികള്‍ ആരംഭിച്ചത്. പട്ടികവര്‍ഗ വകുപ്പില്‍നിന്നുള്ള 11.5 കോടി രൂപ ചെലവില്‍ പെട്ടിമുടി പുല്ലുമേട് മുതല്‍ ഇഡലിപാറ വരെയുള്ള 7.700 കിലോ മീറ്റര്‍ ദൂരം ആദ്യഘട്ടത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതായിരുന്നു പദ്ധതി. ഇതുവരെ 4.5 കിലോമീറ്റര്‍ ദൂരം മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow