ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് രാജാക്കാട്ട് പ്രതിഷേധ പ്രകടനം നടത്തി   

ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് രാജാക്കാട്ട് പ്രതിഷേധ പ്രകടനം നടത്തി   

May 27, 2026 - 15:49
 0
ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് രാജാക്കാട്ട് പ്രതിഷേധ പ്രകടനം നടത്തി   
This is the title of the web page

ഇടുക്കി: സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡും ഭേദിച്ച് മുന്നേറുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു. പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നികുതി കൊള്ളയ്ക്കും നിസംഗതയ്ക്കുമെതിരെ പ്രവര്‍ത്തകര്‍ ശക്തമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ഇന്ധനക്കൊള്ള അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ജനങ്ങളെ അമിത നികുതിഭാരത്തിലേക്ക് തള്ളിവിടുന്ന നയങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍  പിന്മാറുന്നതുവരെ കോണ്‍ഗ്രസ് തെരുവില്‍ പോരാടുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ടൗണ്‍ ചുറ്റി സഞ്ചരിച്ച പ്രകടനം പൊതുസമ്മേളനത്തോടെയാണ് സമാപിച്ചത്. വരും ദിവസങ്ങളിലും സമാനമായ രീതിയില്‍ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകാനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. കിങ്ങിണി രാജേന്ദ്രന്‍, ബെന്നി പാലക്കാട്ട്, ലിജോ മുണ്ടപ്ലാക്കല്‍, കെ കെ രാജന്‍, ബിജു കുട്ടുപ്പുഴ, നന്ദകുമാര്‍, മിനി ബേബി, സാജു പഴപ്ലാക്കല്‍, സുജിത്ത് ടി കെ, ബാബു കൊച്ചുപുര എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow