പീരുമേട് തോട്ടാപ്പുര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം: വ്യാപക കൃഷിനാശം 

  പീരുമേട് തോട്ടാപ്പുര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം: വ്യാപക കൃഷിനാശം 

Jun 28, 2025 - 10:31
 0
  പീരുമേട് തോട്ടാപ്പുര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം: വ്യാപക കൃഷിനാശം 
This is the title of the web page

ഇടുക്കി: പീരുമേട് തോട്ടാപ്പുര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. വെള്ളിയാഴ്ച രാത്രിയെത്തിയ കാട്ടാനകള്‍ ഒരേക്കറിലെ ഏലകൃഷി നശിപ്പിച്ചു. പ്രദേശവാസി വര്‍ഗീസ് പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഇവറ്റകള്‍ നാശം വരുത്തിയത്. നൂറിലേറെ ഏലച്ചെടികള്‍ പൂര്‍ണമായി നശിപ്പിച്ചു. പുലര്‍ച്ചെ 4ഓടെ വീടിന് പുറത്തിറങ്ങിയ വര്‍ഗീസും ഭാര്യ ലിസിയും കാട്ടാനകളെ നേരില്‍ കണ്ടിരുന്നു. ഇവര്‍ ഒച്ചയുണ്ടാക്കിയതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തുകയും നാട്ടുകാരുടെ നേതൃത്വത്തില്‍ കാട്ടാനകളെ തുരത്തുകയും ചെയ്തു. വര്‍ഗീസിന് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. തോട്ടാപുര, പ്ലാക്കത്തടം, കച്ചേരിക്കുന്ന്, സിവില്‍ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ കാട്ടാനയുടെ സാന്നിധ്യം പതിവാകുന്നത്. കൂട്ടമായെത്തുന്ന ഇവറ്റകള്‍ വ്യാപകമായി കൃഷിനാശം വരുത്തുണ്ട്. കൃഷിയിടത്തില്‍ കയറുന്ന കാട്ടാനകള്‍ കയ്യാലകള്‍ അടക്കം നശിപ്പിക്കും. വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വിഷയത്തില്‍ ശാശ്വത പരിഹാരം കാണുന്നതില്‍ അലംഭാവം ഉണ്ടാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനാല്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow