കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി
കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി
ഇടുക്കി: കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതുജീവിതത്തില്‍ സത്യസന്ധതയും ജനസേവനവും മുഖമുദ്രയാക്കിയതാണ് ഉമ്മന്‍ചാണ്ടിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളുമെന്ന് അദ്ദേഹം അനുസ്മരിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി എസ് യശോധരന്‍ അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. എം എന്‍ ഗോപി, നേതാക്കളായ രാജു എടത്വ, വൈ സി സ്റ്റീഫന്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, ബെന്നി തുണ്ടത്തില്‍, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ്, നേതാക്കളായ ശ്യാമള വിശ്വനാഥന്‍, എം എസ് മഹേശ്വരന്‍, ടോമി ജോസഫ്, കെ കെ കുഞ്ഞുമോന്‍, ഷാജി മഠത്തുംമുറി, രാജേഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?