പേപ്പാറ ഉദയ റിക്രിയേഷന്‍ ക്ലബ് ഓണാഘോഷം നടത്തി
പേപ്പാറ ഉദയ റിക്രിയേഷന്‍ ക്ലബ് ഓണാഘോഷം നടത്തി
ഇടുക്കി: ഓണത്തിന്റെ വരവറിയിച്ച് പേപ്പാറ ഉദയ റിക്രിയേഷന്‍ ക്ലബ് ആന്‍ഡ് ലൈബ്രറി ഓണാഘോഷ പരിപാടികള്‍ നടത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധങ്ങളായ കലാ-കായിക മത്സരങ്ങള്‍ അരങ്ങേറി. ആഘോഷത്തിലെ പ്രധാന ആകര്‍ഷണമായ വടംവലിയും വാഴയില്‍ കയറ്റവും ഉറിയടിയും കാണികള്‍ക്ക് ആവേശം പകര്‍ന്നു. കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍, മിഠായി പെറുക്കല്‍, ബോള്‍ പാസിങ്, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, റൊട്ടികടി തുടങ്ങിയ മത്സരങ്ങളില്‍ കുട്ടികളും പങ്കെടുത്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റ് ജനപ്രതിനിധികള്‍, ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ക്കൊപ്പം പ്രദേശവാസികളും പരിപാടികളില്‍ പങ്കെടുത്തു.
What's Your Reaction?