ചക്കുപള്ളം സെന്റ് ഡൊമിനിക്‌സ് സ്‌കൂളിന് പ്രൊജക്ടര്‍ സമ്മാനിച്ച് റോട്ടറി ക്ലബ് ഓഫ് സ്പൈസ് സിറ്റി അണക്കര 

ചക്കുപള്ളം സെന്റ് ഡൊമിനിക്‌സ് സ്‌കൂളിന് പ്രൊജക്ടര്‍ സമ്മാനിച്ച് റോട്ടറി ക്ലബ് ഓഫ് സ്പൈസ് സിറ്റി അണക്കര 

Aug 16, 2026 - 12:32
 0
ചക്കുപള്ളം സെന്റ് ഡൊമിനിക്‌സ് സ്‌കൂളിന് പ്രൊജക്ടര്‍ സമ്മാനിച്ച് റോട്ടറി ക്ലബ് ഓഫ് സ്പൈസ് സിറ്റി അണക്കര 
This is the title of the web page

ഇടുക്കി: ചക്കുപള്ളം ആറാംമൈല്‍ സെന്റ് ഡൊമിനിക്‌സ് എല്‍പി സ്‌കൂളിന് പ്രൊജക്ടര്‍ സമ്മാനിച്ച് റോട്ടറി ക്ലബ് ഓഫ് സ്പൈസ് സിറ്റി അണക്കര. മുന്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ് പ്രൊജക്ടറിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. റോട്ടറി ക്ലബ്ബിന്റെ 'ഹോപ്പ് 'പദ്ധതിയുടെ ഭാഗമായാണ് പ്രൊജക്ടര്‍ സമ്മാനിച്ചത്. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസുകുട്ടി മാത്യു പയ്യേലുമുറിയില്‍ അധ്യക്ഷനായി. മാനേജര്‍ ഫാ. ഡോ. മാത്യു വലിയമറ്റം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ബിനു ജോര്‍ജ് വട്ടോത്ത്, റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് റെജി മാത്യു നരിമറ്റത്തില്‍, സെക്രട്ടറി ജെറിന്‍ കുര്യാക്കോസ്, ട്രഷറര്‍ ടോം ജോസഫ്, പ്രഥമാധ്യാപകന്‍ മാത്യു ജോസഫ്, പിടിഎ പ്രസിഡന്റ് ജോസിമോന്‍ സ്റ്റേനിസ്ലാബോസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow