നാശത്തിന്റെ വക്കില്‍ ലോവര്‍ പെരിയാറിലെ വൈദ്യുതി വകുപ്പ് ക്വാര്‍ട്ടേഴ്‌സ്
നാശത്തിന്റെ വക്കില്‍ ലോവര്‍ പെരിയാറിലെ വൈദ്യുതി വകുപ്പ് ക്വാര്‍ട്ടേഴ്‌സ്

ഇടുക്കി: ലോവര്‍ പെരിയാറില്‍ വൈദ്യുതി വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സുകള്‍ കാട് കയറി നശിക്കുന്നു. അറ്റകുറ്റപ്പണികള്‍ നടത്താതെ കാലങ്ങളായി കിടക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ നവീകരിച്ച് ടൂറിസത്തിന് ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലോവര്‍ പെരിയാര്‍ പ്രോജക്റ്റിന്റെ ഭാഗമായാണ് പാബ്ലയില്‍ വൈദ്യുതി വകുപ്പ് ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിച്ചത്. ലോവര്‍ പെരിയാര്‍ഡാം, പെരിയാര്‍, കുടക്കല്ല്, തട്ടേക്കണ്ണി ഉള്‍പ്പെടെയുള്ള നിരവധി മേഖലകള്‍ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പെരിയാറിന്റെ തീരത്തുള്ള ക്വാര്‍ട്ടേഴ്‌സ് നവീകരിച്ച് വാടകയ്ക്ക് നല്‍കിയാല്‍ സര്‍ക്കാരിന് ലക്ഷങ്ങളുടെ വരുമാനം ലഭിക്കും. ഇത് ജില്ലയുടെ ടൂറിസം സാധ്യതകള്‍ക്ക് കരുത്ത് പകരും.
ക്വാര്‍ട്ടേഴ്‌സുകള്‍ നവീകരിച്ച് വിനോദസഞ്ചാര വകുപ്പിന് കൈമാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






