നെടുങ്കണ്ടത്തെ ജെപിഎസ് ഫര്‍ണിച്ചര്‍ കടയില്‍ തീ പിടിത്തം: നഷ്ടം 10 ലക്ഷം രൂപ
നെടുങ്കണ്ടത്തെ ജെപിഎസ് ഫര്‍ണിച്ചര്‍ കടയില്‍ തീ പിടിത്തം: നഷ്ടം 10 ലക്ഷം രൂപ

ഇടുക്കി: നെടുങ്കണ്ടം സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജെപിഎസ് ഫര്‍ണിച്ചര്‍ കടയില്‍ തീ പിടിത്തം. വ്യാഴാഴ്ച രാത്രി 10ഓടെയാണ് തീ പിടിത്തമുണ്ടായത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട് സര്‍ക്യൂട്ടെന്നാണ് പ്രഥമിക നിഗമനം. സംഭവം നടന്ന ഉടന്‍ തന്നെ നെടുങ്കണ്ടം അഗ്നി ശമനസേന സ്ഥലത്തെത്തി തീ അണച്ചു. 10 മിനിറ്റിനുള്ളില്‍ സ്ഥാപനത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു. കടയിലെ സിസിടിവി, കമ്പ്യൂട്ടര്‍, ഷട്ടര്‍, സീലിങ്, ഓഫീസ് ടേബിള്‍, ഫാനുകള്‍ തുടങ്ങിയവ നശിച്ചു. മുന്‍ ഭാഗത്ത് വില്‍നക്കായി സൂക്ഷിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ സീലിങ് ഉരുകി വീണ് നശിച്ചു. ഏതാനും മാസത്തിന് മുമ്പാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്.
What's Your Reaction?






